പെട്രോളിന് വില കൂടുമോ? ആശങ്ക പെരുകുന്നു; എല്‍പിജി കരിഞ്ചന്ത തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രം

പ്രീമിയം പെട്രോള്‍ വില കൂടിയതോടെ രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുമോ എന്ന് ആശങ്ക. ഇന്‍ഡസ്ട്രിയല്‍ ഡീസലിന് ലിറ്ററിന് 22 രണ്ട് രൂപയാണ് വര്‍ദ്ധിച്ചത്. എല്‍ പി ജി കരിചന്ത തടയാന്‍ കേന്ദ്രം നടപടി ശക്തമാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യന്‍ എല്‍ പി ജി കപ്പലുകള്‍ കൂടി ഹോര്‍മോസ് കടലിടുക്ക് കടക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. 

പ്രീമിയം പെട്രോളിന് 2.35 പൈസ വരെയും വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍ തോതില്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ലിറ്ററിന് 22 രൂപയോളവുമാണ് വില വര്‍ധവ് ഉണ്ടായത്. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം തുടര്‍ന്നാല്‍ സാധാരണ പെട്രോളിനും ഡീസലിനും വില കൂടുമെന്നാണ് സൂചന. എല്‍പിജി ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കി.

എണ്ണ, എല്‍.പി.ജി, പ്രകൃതി വാതകം എന്നിവയുടെ ഉത്പാദനം, ഇറക്കുമതി, സ്റ്റോക്ക് നില എന്നിവ അറിയിക്കണം എന്നാണ് നിര്‍ദ്ദേശം. ഗ്യാസ് വിതരണക്കാര്‍, പൈപ്പ് ലൈന്‍ ഓപ്പറേറ്റര്‍മാര്‍, പ്രകൃതിവാതക ഇറക്കുമതിക്കാര്‍ തുടങ്ങിയവര്‍ എല്ലാദിവസവും സമഗ്രമായ വിവരങ്ങള്‍ കൈമാറണം. ഊര്‍ജ്ജ മേഖലയിലെ ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കര്‍ കാനഡ, ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായി. രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ്.എല്‍പിജി ടാങ്കറുകളായ പൈന്‍ ഗ്യാസ്, ജഗ് വസന്ത് എന്ന കപ്പലുകളാണ് ഹോര്‍മുസ് കടക്കുക എന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*