നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതി രംഗത്ത്. പ്രസവത്തെ തുടർന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നു ചൂണ്ടിക്കാട്ട് വിതുര സ്വദേശി ഹസ്ന ഫാത്തിമയാണ് പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമാണ് യുവതി പരാതി നൽകിയത്.
പ്രസവ ശേഷം തുന്നിക്കെട്ടിയതു ശരിയായ രീതിയിൽ അല്ലെന്നും ഇതുമൂലം മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞ് അമുബാധയുണ്ടായെന്നും പരാതിയിൽ പറയുന്നു. തുടർന്നു വിവിധ ആശുപത്രകളിലായി മൂന്ന് ശസ്ത്രക്രിയകൾ കൂടി ചെയ്യേണ്ടി വന്നു. രണ്ട് സെന്റിമീറ്ററോളം നീളത്തിൽ ഞരമ്പ് മുറിഞ്ഞതായി സ്കാനിങിൽ കണ്ടെത്തിയിരുന്നു. മലമൂത്ര വിസർജനത്തിനു ബാഗുമായി നടക്കേണ്ട അവസ്ഥയിലാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.



Be the first to comment