ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് സ്ത്രീകള്‍ക്കും അർഹത; നിയമനത്തിനൊരുങ്ങി കെഎസ്ഇബി

കെഎസ്ഇബിയിലെ ഇലക്ട്രസിറ്റി വര്‍ക്കര്‍/ മസ്ദൂര്‍ തസ്തികയിൽ ഇനി മുതല്‍ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.10-ാം ക്ലാസ് ജയിച്ചവര്‍ക്കും ഒപ്പം ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ ട്രേഡില്‍ 2 വര്‍ഷത്തെ നാഷണല്‍ സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉള്ളവർക്കു മാത്രമാണ് അപേക്ഷിക്കാൻ അവസരം.

തല്‍ക്കാലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയായിരിക്കും നിയമനം. സ്ത്രീകള്‍ക്ക് കുറഞ്ഞത് 144.78 സെന്റിമീറ്ററും പുരുഷന്മാര്‍ക്കു കുറഞ്ഞത് 157.48 സെന്റി മീറ്ററും ഉയരം വേണം. കാഴ്ച ശക്തി സാധാരണ നിലയിലായിരിക്കണം. കേന്ദ്ര വൈദ്യൂതി അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മാറ്റം.

നേരത്തെ ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിനുള്ള യോഗ്യത പുതുക്കി നിശ്ചയിച്ച്  കെഎസ്ഇബി ഉത്തരവിറക്കിയിരുന്നു.ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവരെ നിയമിച്ചിരുന്ന രീതി മാറ്റി പുതിയ രീതി നിശ്ചയിച്ചു കൊള്ളുണ്ടതാണ് ഉത്തരവ്.

Be the first to comment

Leave a Reply

Your email address will not be published.


*