മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തിയുമായി വനിതാ ലീഗ്. സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് വനിതാ ലീഗിനെ പാടെ തഴഞ്ഞെന്ന് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. വനിത ലീഗിനല്ല യൂത്ത് ലീഗിനും ദേശീയ ഭാരവാഹിക്കുമാണ് സീറ്റ് നൽകിയതെന്നും വിമർശനം.
35 വർഷത്തിലധികമായി പ്രവർത്തനരംഗത്തുളളവർക്ക് കടുത്ത വേദനയയായി ഈ തീരുമാനമെന്ന് നൂർബിന റഷീദ് പറഞ്ഞു. കടുത്ത നിലപാടിലേക്ക് വനിതാലീഗ് കടക്കും. പാണക്കാട് തങ്ങളെ അടക്കം പരസ്യമായി വിമർശിച്ചവർക്കാണ് ഇപ്പോൾ സീറ്റ് നൽകിയിരിക്കുന്നത്. തങ്ങളെ മുൾമുനയിൽ നിർത്തി വാർത്താസമ്മേളനം നടത്തി എന്നതാണോ സ്ഥാനാർത്ഥിത്വത്തിനുളള യോഗ്യത. എങ്കിൽ വനിതാലീഗിന് ആ സ്ഥാനാർത്ഥിത്വത്തിനുളള യോഗ്യതയില്ലെന്ന് നൂർബിന റഷീദ് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്. കോഴിക്കോട് സൌത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും.



Be the first to comment