വനിതാ പ്രീമിയര്‍ ലീഗില്‍ നാളെ കിരീടപ്പോര്; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍

നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗിനു നാളെ കലാശക്കൊട്ട്. വ്യാഴാഴ്ച രാത്രി ഏഴിന് വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന കിരീടപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്നലെ നടന്ന എലിമിനേറ്റര്‍ റൗണ്ട് മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഗുജറാത്ത് ജയന്‍റ്‌സിനെ തോല്‍പിച്ചാണ് ഡല്‍ഹി വീണ്ടും അവസാന രണ്ടിലെത്തിയത്. മത്സരത്തില്‍ ഗുജറാത്തിന്‍റെ 168 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 26 പന്ത് ശേഷിക്കേ മറികടന്നു. ലീഗ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും ഗുജറാത്തായിരുന്നു ജയിച്ചത്. മിന്നും ജയത്തോടെ ഗുജറാത്ത് ജയന്‍റ്‌സിനെ എലിമിനേറ്റ് ചെയ്‌ത ഡല്‍ഹി തുടര്‍ച്ചയായ നാലാം ഫൈനല്‍ സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 168 റൺസാണ് നേടിയത്. ഓപ്പണറായിറങ്ങി അവസാനപന്തുവരെ ക്രീസില്‍ നിന്ന് പുറത്താകാതെ 51 പന്തിൽ 62 റൺസ് നേടിയ ബെത് മൂണിയാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറ്റു ബാറ്റ്‌സ്മാൻമാർക്കൊന്നും റൺസുയര്‍ത്താന്‍ കഴിഞ്ഞില്ല. ജോർജിയ വെയർഹാമും 25 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 35 റൺസ് നേടി. ഡൽഹിക്കായി ഷിനെല്ലി ഹെൻറി 3 വിക്കറ്റ് നേടി.

169 റൺസ് എന്ന വിജയലക്ഷ്യം ഡിസി വളരെ അനായാസമാണ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ലീ 24 പന്തിൽ നിന്ന് 43 റൺസ് നേടി. ജെമീമ റോഡ്രിഗസ് 23 പന്തിൽ നിന്ന് 41 റൺസ് നേടി. ഇരുവര്‍ക്കും പുറമെ പുറമേ, ഷഫാലി വർമ്മ (31), ലോറ വോൾവാർഡ് (32 നോട്ടൗട്ട്) എന്നിവരും നിർണായക സംഭാവനകൾ നൽകി. നേരത്തെ 12 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമതായാണ് ആർസിബി ഫെെനലില്‍ കടന്നത്.

വനിതാ പ്രിമിയര്‍ ലീഗില്‍ ഇതുവരെ നടന്ന എല്ലാ സീസണുകളിലും ഫൈനലിലെത്തിയ ഏകടീമാണ് ഡല്‍ഹി. എന്നാല്‍ ഇതുവരെ കിരീടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇക്കുറി ഡല്‍ഹി എലിമിനേറ്ററിലേക്ക് കടന്നത്.

തത്സമയ സംപ്രേക്ഷണം

വനിതാ പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളും സ്റ്റാർ സ്പോർട്സിൽ തത്സമയം സംപ്രേഷണം ചെയ്യും. ജിയോ ഹോട്ട്സ്റ്റാറിലും പരമ്പര ലഭ്യമാകും. മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന് ആരംഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*