
കേര ഫണ്ട് വകമാറ്റലിൽ വിശദീകരണം തേടി ലോകബാങ്ക്. വായ്പാ പണത്തിന്റെ സ്ഥിതി എന്താണെന്ന് അറിയിക്കണമെന്നാണ് ലോകബാങ്ക് കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടു. പണം എത്രയും വേഗം പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും ലോകബാങ്ക് അറിയിച്ചു.
ലോകബാങ്ക് ടീം ലീഡർ അസെബ് മെക്നൻ കൃഷിവകുപ്പിനയച്ച കത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. വകമാറ്റൽ വിവരം പുറത്തുവന്നിട്ടും പണം കൈമാറാൻ ധനവകുപ്പ് തയാറായിട്ടില്ല. കാർഷിക പരിഷ്കാരങ്ങൾക്കായി അനുവദിച്ച ലോകബാങ്ക് സഹായത്തിൽ നിന്ന് 140 കോടി രൂപ വകമാറ്റിയതായി റിപ്പോർട്ട്.
മാർച്ച് 17 നാണ് കേര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം പണം കൈമാറിയത്. 139.66 കോടിയാണ് ഇത് പ്രകാരം ട്രെഷറിയിലെത്തിയത്. സാമ്പത്തിക വർഷാവസാനം സർക്കാർ കടുത്ത ഞെരുക്കത്തിലായപ്പോഴായിരുന്നു ഫണ്ട് വകമാറ്റൽ.
Be the first to comment