മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം കുറുവിലങ്ങാട് സ്വദേശി

മാഞ്ചസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ നഴ്സസായ മലയാളി യുവാവ് അന്തരിച്ചു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് അന്തരിച്ചത്. മാഞ്ചസ്‌റ്ററിലെ വിഥിൻഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് ഉടൻ തന്നെ വിഥിൻഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്‌റ്റിൻ്റെ വിഥിൻഷോ ആശുപത്രിയിൽ കാർഡിയാക് തിയറ്റർ നഴ്സായി ജോലി ചെയ്യുകയായിരുന്നു. നാലു വർഷം മുമ്പാണ് ജെബിൻ യുകെയിലെത്തുന്നത്. ഭാര്യ അൽഫോൻസ ഇവിടെ കെയററും ആയിരുന്നു. മൂന്നു മക്കളാണ് ഇവർക്ക്. മൂത്തമകൾ ഡെൽനയ്ക്ക് പത്തു വയസ്സും രണ്ടാമത്തെ മകൻ സാവിയയ്ക്ക് മൂന്നര വയസ്സും ഇളയ മകൾ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം.

അൽഫോൻസ മറ്റേണിറ്റി ലീവിലായിരുന്നതിനാൽ ജോലിക്ക് പോയിരുന്നില്ല. ആശുപത്രിയിലുള്ള ജെബിന്റെ മൃതദേഹം ഉടൻ തന്നെ മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം പിന്നീട്.

Be the first to comment

Leave a Reply

Your email address will not be published.


*