അങ്കമാലി: കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂർ സ്വദേശിയും സിനിമാ പ്രവർത്തയുമായ നന്ദിത ശങ്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയൊ ചർച്ചയാവുകയാണ്.
ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയുടെ ആവശ്യത്തിനായി നന്ദിത എറണാകുളത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്രചെയ്യുകയായിരുന്നു. അങ്കമാലിയിൽ നിന്നുമാണ് സവാദ് (27) ബസിൽ കയറിയത്. സ്ത്രീകൾക്ക് മുൻഗണനയുള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് പ്രതിയായ സവാദ് ഇരുന്നത്.
ബസ് എടുത്തതോടെ ഇയാൾ നന്ദിതയോട് മോശമായി പെരുമാറാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ല, പിന്നീട് ഇയാൾ നഗ്നത പ്രദർശനം നടത്താൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് സീറ്റിൽ നിന്നും എഴുന്നേറ്റ ഇയാൾ അത്താണിയിൽ സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഓടിയ കണ്ടക്‌ടർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കുതറി ഓടുകയായിരുന്നു. ഇതോടെ കൂടുതൽ യാത്രക്കാരും നാട്ടുകാരും കൂടി ഇയാളെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിൽ ഏൽപ്പിച്ചു.
View this post on Instagram



Be the first to comment