മുഖ്യമന്ത്രിയുടെ സി എം വിത്ത് മി പരിപാടി പരാജയമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ. സിഎം വിത്ത് മീ ഇന്ന് ടോൾ ഫ്രീ നമ്പർ മുഴുവൻ സമയവും ബിസി ആണ്. പരിപാടി സമ്പൂർണ പരാജയം. വേണ്ട മുന്നൊരുക്കം ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു .
ഒരു ദിവസം കൊണ്ട് 4000 ത്തോളം പരാതി ലഭിച്ചു എന്നാണ് പറയുന്നത്. നവകേരള സദസിന്റെ പരാജയത്തിന്റെ പ്രോഗ്രസ് കാർഡ് ആണ് സിഎം വിത്ത് മീ. സമയമെടുത്ത് ശ്രമിച്ചിട്ട് പോലും നമ്പറിലേക്ക് കിട്ടുന്നില്ല. തിരിച്ചുവിളിക്കും എന്ന് പറഞ്ഞിട്ട് അതും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎം വിത്ത് മീ തട്ടിപ്പ് പരിപാടിയാണ്. ആർക്കാണ് വിളിച്ച് കിട്ടുന്നത് എന്ന കാര്യമാണ് അറിയേണ്ടത്. ഈ പരിപാടിയിലെ ഏതെങ്കിലും ഒരു പരാതി പരിഹരിച്ചിട്ടുണ്ടോ. ഒരാൾക്കും ഈ പരിപാടിയിലേക്ക് വിളിച്ചിട്ട് കിട്ടിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ‘സിഎം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിൽ ആദ്യദിനം ലഭിച്ചത് 4,369 കാളുകളാണ്. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ വിളികൾ എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ, വിദ്യാരംഭം കുറിക്കാൻ മുഖ്യമന്ത്രി അനുവദിക്കുമോ തുടങ്ങിയ സംശയങ്ങളും ഉണ്ടായി.
CM WITH ME സിറ്റിസൺ കണക്ട് സെന്റർ ഹിറ്റ് എന്നാണ് ആദ്യദിവസ റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ 3007 കാളുകളാണ് എത്തിയത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകൾ. ലൈഫ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരവധി പേർ ബന്ധപ്പെട്ടത്.



Be the first to comment