‘പൊതുസമൂഹത്തിന് മുമ്പിൽ മഹാത്മാഗാന്ധിയെ അപമാനിച്ചു’; പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിസി ജോർജ് പൊതുസമൂഹത്തിന് മുമ്പിൽ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.

പിസി ജോർജിന്റെ പരാമർശങ്ങൾ വിദ്വേഷവും ആശാന്തിയും സൃഷ്ടിക്കാൻ ഇടയുള്ളത്. ചരിത്രപുരുഷന്മാരെ അപമാനിച്ച് ജനവികാരം ഇളക്കിവിടുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. വിദ്വേഷ പരാമർശങ്ങൾ നടത്തിയ പിസി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി സി ജോര്‍ജ് പറഞ്ഞു. ഒരു ഓണ്‍ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്.

ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും പി സി ജോര്‍ജ് ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*