‘നിരന്തരം വർഗീയ പരാമർശം നടത്തുന്നു, വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണം’; പരാതിയുമായി യൂത്ത് കോൺഗ്രസ്

വെള്ളാപ്പള്ളി നടേശനെതിരെ പരാതി. നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് ആവശ്യം.യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നൽകി.

വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്നു. മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വർഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്യുന്നത്. കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിൽ വ്യക്തികൾക്ക് എതിരായി അഭിപ്രായം പറയില്ലെന്ന് കേരള മുസ്ലിം ജമാ അത് ജനറൽ സെക്രട്ടറി സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. കേരള മുസ്ലിം ജമാ അത്. രാഷ്ട്രീയമായ ആരോപണത്തിന് രാഷ്ട്രീയ പാർട്ടികൾ മറുപടി പറയും. മാധ്യമപ്രവർത്തകരെ ഭീകരരായി മുദ്രകുത്തുന്നത് ശരിയല്ലെന്നും ഖലീൽ അൽ ബുഖാരി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*