
പി കെ ഫിറോസിനെതിരായ കെ ടി ജലീലിൻ്റെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഷ്‌റഫ് അലി. മുസ്ലിം ലീഗ് നടത്തിയ നിയമ പോരാട്ടത്തിൽ മന്ത്രി സ്ഥാനം പോയ ആളാണ് ജലീൽ. അതിന് അദ്ദേഹത്തിന് ലീഗിനോട് വൈരാഗ്യം ഉണ്ട്.അതിൻ്റെ കലിപ്പാണ് ജലീൽ തീർക്കുന്നത്. കെ ടി ജലീൽ എംഎൽഎയ്ക്ക് മനോനിലതെറ്റിയെന്നും ചികിത്സ നൽകണമെന്നും അഷ്‌റഫ് അലി ആവശ്യപ്പെട്ടു.
ജലീൽ പറയുന്ന എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല. ആവശ്യമെങ്കിൽ പികെ ഫിറോസ് മറുപടി നൽകും. ആരോപണങ്ങൾ ജല്‍പനങ്ങളായി കണ്ട് അവഗണിച്ച് ഒഴിവാക്കുകയാണ്. ഗൗരവമുള്ള ആരോപണം വന്നാൽ പ്രതികരിക്കുമെന്നും അഷ്റഫ് അലി പറഞ്ഞു.
Be the first to comment