കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. നായാട്ടനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയും വെള്ളോറ സ്വദേശി ഷൈനും നായാട്ടിന് പോയിരുന്നു. റബ്ബർ എസ്റ്റേറ്റിൽ നിന്ന് പന്നിയെ പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ഷിജോ വെടിയേറ്റ് മരിച്ചത്. പെരിങ്ങോം പോലീസ് ഷിജോയെ കസ്റ്റഡിയിലെടുത്തു.പയ്യന്നൂർ ഡവൈഎസ്പി സംഭവസ്ഥലം സന്ദർശിച്ചു.അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ്. അപകട സ്ഥലത്ത് നിന്ന് നാടൻ തോക്കുകൾ കണ്ടെത്തി. സ്ഥിരമായി കാട്ട് പന്നികൾ ഇറങ്ങുന്ന സ്ഥലമാണിത്.



Be the first to comment