കോട്ടയം പാലാ തെക്കേക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് മരിച്ചത്. വീട് നിർമ്മാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കുത്തേറ്റ് ഗുരുതര പരുക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ വിപിന് ജീവൻനഷ്ടമായി. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.



Be the first to comment