‘സൗഹൃദം നിരസിച്ചു’; പാലക്കാട് ‘ബെസ്റ്റി’യുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് യുവാക്കൾ

പാലക്കാട്: പാലക്കാട് കുത്തന്നൂരിൽ സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറ്. രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. 17 വയസുള്ള പെൺകുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

പെൺകുട്ടിയ്ക്ക് നേരത്തെ ഇവരുമായി സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആൺകുട്ടിയുടെ ചില പ്രശ്‌നങ്ങൾ കാരണം സൗഹൃദം നിരസിക്കുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയാണ് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ആദ്യം ജനൽ ചില്ലുകൾ എറിഞ്ഞു പൊളിച്ചു. പിന്നാലെ പെട്രോൾ ബോംബ് കത്തിച്ച് വെച്ചു. മഴ ഉണ്ടായിരുന്നതിനാൽ തീ പൂർണമായി കത്തിയില്ല. ഉടൻ തന്നെ ബൈക്കിൽ ഇവർ രക്ഷപ്പെടുകയായിരുന്നു. പിടിയിലായ ഒരാൾ കഞ്ചാവ് കേസിലടക്കം പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*