
കീവ്: യുക്രെയിനിൻ്റെ പുതിയ പ്രധാനമന്ത്രിയായി മുൻ സാമ്പത്തിക മന്ത്രി യൂലിയ സ്വിരിഡെങ്കോയെ നിയമിച്ചു. 262 എംപിമാർ ഇവരെ അനുകൂലിച്ചും 22 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി.
യുക്രെയിനിൻ്റെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുക, പൗരന്മാർക്കുള്ള പിന്തുണ പരിപാടികൾ വിപുലീകരിക്കുക, ആഭ്യന്തര ആയുധ ഉത്പാദനം വർധിപ്പിക്കുക എന്നിവയായിരിക്കും പുതിയ സർക്കാരിൻ്റെ മുൻഗണനകളെന്ന് സ്വിരിഡെങ്കോ പറഞ്ഞു.
Be the first to comment